July
Wednesday
08
2026
ഇടുക്കി താലൂക്കിലുള്ള സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന 20 മുതൽ
Share

ചെറുതോണി : സ്‌കൂൾ അധ്യയന വർഷം ആരംഭിക്കുന്നതിൻ്റെ ഭാഗമായി സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സ്കൂൾ വാഹനങ്ങളുടെ പ്രത്യേക പരിശോധന ഈ മാസം 20 മുതൽ ആരംഭിക്കുമെന്ന് ഇടുക്കി ആർ. ടി. ഒ അറിയിച്ചു. ബുധനാഴ്ച്ച (20-05-26) എസ്. എൻ എച്ച്. എസ്. എസ് കഞ്ഞിക്കുഴി, 29 -ന് വെള്ളിയാഴ്ച പുളിയന്മല കാർമൽ സ്കൂൾ, കട്ടപ്പന ഒസ്സാനാം സ്കൂൾ , 30-ന് ശനിയാഴ്ച രാജമുടി ഡി പോൾ പബ്ലിക് സ്‌കൂൾ എന്നിവിടങ്ങളിൽ വച്ച് സ്‌കൂൾ വാഹനങ്ങളുടെ പരിശോധന നടക്കും. എല്ലാ സ്കൂൾ ബസുകളും പരിശോധനക്ക് വിധേയമാക്കി മോട്ടോർ വാഹന വകുപ്പിന്റെ സ്റ്റിക്കർ പതിച്ചു വാങ്ങണമെന്നും പരിശോധനക്ക് വിധേയമാക്കാത്ത സ്കൂൾ വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇടുക്കി ആർ. ടി. ഒ പി എം ഷെബീർ അറിയിച്ചു.

സ്കൂൾ ബസ് ഡ്രൈവർമാർക്കും സ്കൂൾ ബസ് ആയമാർക്കും വേണ്ടിയുള്ള പ്രത്യേക പരിശീലന ക്ലാസ്സ്‌ ഈ മാസം 25- ന് തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ചെറുതോണിയിലെ ജില്ലാ വ്യാപാരി വ്യവസായി ഹാളിൽ വച്ച് നടക്കും എല്ലാ സ്കൂൾ ബസ് ഡ്രൈവവർമാരും ആയമാരും നിർബന്ധമായും ക്ലാസ്സിൽ പങ്കെടുക്കേണ്ടതാണെന്ന് ഇടുക്കി ജോയിന്റ് ആർ. ടി. ഒ പി .എ സമീർ പറഞ്ഞു.

Subscribe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്.

You are the first !

imgs

പനങ്കുരുവിന് ന്യയ വില ലഭിക്കണം എന്ന് ഹൈറേഞ്ചിലെ കർഷകർ

ചെറുതോണി: ഹൈറേഞ്ചില്‍ കര്‍ഷകന് അധികവരുമാനമായി ...

imgs

സിഐടിയു തങ്കമണി യൂണിറ്റ് കുടുംബ സംഗമം

തങ്കമണി :ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു തങ്കമണി ...

imgs

ഉപ്പുതോട് ജീവാ ലൈബ്രറി പ്രവർത്തകരുടെ സേവനവാരാചരണം

ചെറുതോണി : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ...