ചെറുതോണി. ഇടുക്കി ഗവൺമെന്റ് മെഡിക്കൽ കോളജിൽ താക്കോൽ ദ്വാര ശസ്ത്രക്രിയകൾക്ക് തുടക്കമായി. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അനുവദിച്ച ലോകോത്തര നിലവാരമുള്ള ഹയർ എൻഡ് ഹൈ ഡെഫിനിഷൻ ലാപ്രോസ്കോപിക് ക്യാമറ ഉപയോഗിച്ചാണ് സർജറികൾക്ക് തുടക്കമായത്. ലാപ്രോസ്കോപിക് മെഷീനുകളുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചിരുന്നു.17 വയസ്സുകാരനായ വിദ്യാർത്ഥിയുടെ അപ്പൻഡിസ്ക്ടമി സർജറിയാണ്ആദ്യം നടത്തിയത്. സർജറി കഴിഞ്ഞു സുഖം പ്രാപിച്ച 17 കാരൻ വീട്ടിലേക്ക് മടങ്ങി. ഹിരണ്യ സർജറിയും തുടർന്ന് വിജയകരമായി പൂർത്തിയാക്കി.
സർജറി വിഭാഗം മേധാവി ഡോ സന്തോഷ് കുമാർ സർജൻ മാരായ ഡോ രാജേന്ദ്രൻ ഡോ മെറിഷ് ഡോ ലിജോ ഡോ സജിൻ ഡോ ഹരികൃഷ്ണൻ എന്നിവരടങ്ങുന്ന അടങ്ങുന്ന ടീമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. അനസ്തേഷ്യ വിഭാഗം ഡോക്ടർമാരായ ഡോ സുനിൽ ഡോ ടാനിയ ഡോ സുനിൽകുമാർ ഡോ അഖിൽ ഡോ രാഹുൽ എന്നിവർ സർജറിയിൽ പങ്കെടുത്തു. സീനിയർ നഴ്സുമാരും അനുബന്ധ ജീവനക്കാരും സർജറിയുടെ ഭാഗമായി. താക്കോൽ ദ്വാര ശസ്ത്രക്രിയകൾ വിജയകരമായ പൂർത്തിയാക്കിയ മെഡിക്കൽ ടീമിനെ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ സുരേഷ് വർഗീസ് പ്രിൻസിപ്പാൾ ഡോ ടോമി മാപ്പലകയിൽ ആരോഗ്യ വകുപ്പ് മന്ത്രിയുടെ ആശുപത്രി വികസന സമിതിയിലെ പ്രധിനിധി സി വി വര്ഗീസ് എന്നിവർ അഭിനന്ദിച്ചു.
മെഡിക്കൽ വിദ്യാർഥികൾക്ക് ഉയർന്ന പഠന നിലവാരം ഉറപ്പുവരുത്തുന്നതിനും സാധാരണക്കാരായ രോഗികൾക്ക് ഓപ്പൺ സർജറികൾ ഒഴിവാക്കി കീഹോൾ സർജറികൾ നടത്തി വേഗത്തിൽ സുഖം പ്രാപിച്ച മടങ്ങുന്നതിനും സാധ്യത ഏറി. പുതിയ കെട്ടിട സമൂച്ചയത്തിൽ പുതുതായി ആരംഭിക്കുന്ന ഓപ്പറേഷൻ തിയറ്റർ സജ്ജമാകുന്നതോടെ കൂടുതൽ സർജറികൾ ചെയ്യാനാകും
You are the first !
പിഡബ്ള്യു ഡി അവഗണിച്ചു ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിലെ കാട് നാട്ടുകാർ വെട്ടിമാറ്റി
ചെറുതോണി : ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിൻ്റെ ...
പിഡബ്ള്യു ഡി അവഗണിച്ചു ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിലെ കാട് നാട്ടുകാർ വെട്ടിമാറ്റി
ചെറുതോണി : ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിൻ്റെ ...
മണിയാറൻകുടി കൈതപ്പാറ ഉടുമ്പന്നൂർ റോഡ് യാഥാർഥ്യത്തിലേക്ക്
ഇടുക്കി മണിയാറൻകുടിയിൽ നിന്നും ആരംഭിച്ച് കോതമംഗലം ...