March
Tuesday
10
2026
ഇടുക്കിയിൽ മദ്യ റെയ്ഡിനെ പോലീസുകാരന് വെട്ടേറ്റു
Share

തങ്കമണി: മദ്യ റെയ്‌ഡിനിടെ എക്സൈസ് ഇൻസ്പെക്ടർക്ക് വെട്ടേറ്റു. തങ്കമണി റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ലിജോ ഉമ്മനാണ് വെട്ടേറ്റത്. കണ്ണിനും മുഖത്തും കാൽമുട്ടിനും നെഞ്ചിലും വെട്ടേറ്റ ലിജോ ഉമ്മനെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രതിയുടെ നാരകക്കാനത്തുള്ള വീട്ടിൽ പരിശോധന നടത്തുന്നതിനിടെ വാക്കത്തി കൊണ്ട് പ്രതി വെട്ടുകയായിരുന്നു. സംഭവത്തിൽ നാരകക്കാനം തയ്യിൽ തോമസിനെ അറസ്റ്റുചെയ്തു. പ്രതിയെ ഇടുക്കി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഇയാളുടെ വീട്ടിൽനിന്ന് 30 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു.

ഇടുക്കി എക്സൈസ് ഇൻറലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്നാണ് ലിജോ ഉമ്മനും സംഘവും ഇവിടെ പരിശോധനക്കെത്തിയത്. പ്രിവൻറിവ് ഓഫീസർ ജയൻ പി. ജോൺ, പ്രിവൻറിവ് ഓഫീസർ (ഗ്രേഡ്) എ. ഷിയാദ്, സിവിൽ എക്സൈസ് ഓഫീസർ ആനന്ദ് വിജയൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Subscribe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്.

You are the first !

imgs

സിഐടിയു തങ്കമണി യൂണിറ്റ് കുടുംബ സംഗമം

തങ്കമണി :ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു തങ്കമണി ...

imgs

ഉപ്പുതോട് ജീവാ ലൈബ്രറി പ്രവർത്തകരുടെ സേവനവാരാചരണം

ചെറുതോണി : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ...

imgs

ഇടുക്കിയിലെത്തിയത് 20 ലക്ഷത്തോളം സഞ്ചാരികൾ

ഇടുക്കി തുടരെ പ്രതികൂല കാലാവസ്ഥയുണ്ടായിട്ടും ...

imgs

ലഹരി വിരുദ്ധ ക്ലാസ് നടത്തി

കാഞ്ഞിരപ്പള്ളി ലീഗൽ സർവീസ് സൊസൈറ്റിയുടെ ...

imgs

സിഐടിയു തങ്കമണി യൂണിറ്റ് കുടുംബ സംഗമം

തങ്കമണി :ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു തങ്കമണി ...

imgs

മണിയാറൻകുടി കൈതപ്പാറ ഉടുമ്പന്നൂർ റോഡ് യാഥാർഥ്യത്തിലേക്ക്

ഇടുക്കി മണിയാറൻകുടിയിൽ നിന്നും ആരംഭിച്ച് കോതമംഗലം ...