July
Wednesday
08
2026
വഞ്ചിക്കവല കെ.എസ്.ഇ.ബി കോളനി കൊച്ചുപൈനാവ് റോഡ് തകര്‍ന്ന് യാത്രയോഗ്യമല്ലാതായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുനര്‍ നിര്‍മ്മിക്കാത്തതില്‍ വ്യാപക പ്രതിഷേധം
തകര്‍ന്നു കിടക്കുന്ന വഞ്ചിക്കവല കെ.എസ്.ഇ.ബി കോളനി കൊച്ചുപൈനാവ് റോഡ്.
Share

ചെറുതോണി: വഞ്ചിക്കവല കെ.എസ്.ഇ.ബി കോളനി കൊച്ചുപൈനാവ് റോഡ് തകര്‍ന്ന് യാത്രയോഗ്യമല്ലാതായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുനര്‍ നിര്‍മ്മിക്കാത്തതില്‍ വ്യാപക പ്രതിഷേധം. ഇടുക്കി താലൂക്കിന് മുന്‍പിലൂടെ ചെറുതോണിക്കും കൊച്ചുപൈനാവിനും താന്നിക്കണ്ടത്തിനും പോകുന്ന ഈ റോഡിലൂടെ 200 ഓളം കുടുംബങ്ങള്‍ക്ക് വേഗത്തില്‍ ടൗണിലെത്താന്‍ കഴിയുന്നതാണ്. കെ.എസ്.ഇ.ബിയും ജില്ലാ പഞ്ചായത്തും തമ്മിലുള്ള അവകാശ തര്‍ക്കമാണ് റോഡ് നന്നാക്കാന്‍ തടസ്സമായിട്ടുള്ളത്. റോഡു തകര്‍ന്നതോടെ കുട്ടികള്‍ സ്കൂളില്‍ പോകുന്നതും, മുതിര്‍ന്ന രോഗികളായിട്ടുള്ളവരും ചുറ്റിവളഞ്ഞാണ് പോകുന്നത്. ഇതുവഴി ഇപ്പോള്‍ ഓട്ടോറിക്ഷപോലും  പോകുന്നില്ല. ജില്ലാസ്ഥാനത്തെ പ്രധാന റോഡാണ് തകര്‍ന്ന് കിടക്കുന്നത്. ചെറുതോണി ടൗണില്‍ ഗതാഗതക്കുരുക്കുണ്ടായാല്‍ കടന്നുപോകേണ്ട ബൈപ്പാസ് റോഡുകൂടുയാണിത്. അതിനാല്‍ അടിയന്തിരമായണ ത്രിതല പഞ്ചായത്തു പ്രതിനിധികളിടപെട്ട് റോഡ് യാത്രായോഗ്യമാക്കണമെന്ന് നാട്ടുകാരാവശ്യപ്പെടുന്നു

Subscribe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്.

You are the first !

imgs

പനങ്കുരുവിന് ന്യയ വില ലഭിക്കണം എന്ന് ഹൈറേഞ്ചിലെ കർഷകർ

ചെറുതോണി: ഹൈറേഞ്ചില്‍ കര്‍ഷകന് അധികവരുമാനമായി ...

imgs

സിഐടിയു തങ്കമണി യൂണിറ്റ് കുടുംബ സംഗമം

തങ്കമണി :ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു തങ്കമണി ...

imgs

ഉപ്പുതോട് ജീവാ ലൈബ്രറി പ്രവർത്തകരുടെ സേവനവാരാചരണം

ചെറുതോണി : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ...

imgs

ഇടുക്കിയിലെത്തിയത് 20 ലക്ഷത്തോളം സഞ്ചാരികൾ

ഇടുക്കി തുടരെ പ്രതികൂല കാലാവസ്ഥയുണ്ടായിട്ടും ...

imgs

ലഹരി വിരുദ്ധ ക്ലാസ് നടത്തി

കാഞ്ഞിരപ്പള്ളി ലീഗൽ സർവീസ് സൊസൈറ്റിയുടെ ...